തിരുവനന്തപുരം : വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില കൂട്ടി.ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.
വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623 ആയി ഉയര്‍ന്നു. ഈ വര്‍ഷം വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 303 രൂപയാണ്. എന്നാല്‍ വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.