അമ്ബലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചകള്‍ ; തെളിവെടുപ്പ് ഇന്നു മുതല്‍

Politics

അമ്ബലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചകള്‍ അന്വേഷിക്കുന്ന സിപിഎം കമ്മീഷന്‍ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്നു മുതല്‍ ആരംഭിക്കും. ജി സുധാകരനടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ കമ്മീഷന്‍ തെളിവ് ശേഖരിക്കും.

പരാതിക്കാരില്‍ നിന്ന് കമ്മീഷന്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലാണ് തെളിവെടുപ്പ്. തെളിവെടുപ്പ് നാളെ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങള്‍.