ഫ്രീടൗൺ: സിയറ ലിയോണിൻറെ തലസ്ഥാനത്ത് വെല്ലിംഗ്ടണിലെ കിഴക്കൻ ഫ്രീടൗൺ പ്രാന്തപ്രദേശത്ത് വെള്ളിയാഴ്ച വൈകി ഇന്ധന ടാങ്കർ കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ 99 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു. അവിടെ കത്തിക്കരിഞ്ഞ മനുഷ്യശരീരവും കാറുകളുടെയും മോട്ടോർ ബൈക്കുകളുടെയും കറുത്ത ഷെല്ലുകളും അപകടത്തെത്തുടർന്ന് റോഡിൽ നിറഞ്ഞു, ഒരു റോയിട്ടേഴ്‌സ് റിപ്പോർട്ടർ പറഞ്ഞു.
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ചോർന്ന ഇന്ധനം കൊള്ളയടിക്കാനെത്തിയവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.പരിക്കേറ്റവർ തലസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സയിലാണെന്ന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി അമര ജാംബായി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ ഏജൻസി മേധാവി ബ്രിമ ബുറെ സെസെ സംഭവസ്ഥലത്ത് നിന്നുള്ള ഓൺലൈൻ വീഡിയോ പങ്കിട്ടു, “ഞങ്ങൾ നിരവധി ആളപായങ്ങളും പൊള്ളലേറ്റവരുടെ മൃതദേഹങ്ങളും കണ്ടെത്തി.” വേദനാജനകവും ഭയപ്പെടുത്തുന്നതുമായ അപകടമാണിത്. കനത്ത പുകയിൽ ആളുകൾ ഓടുന്നതും തീജ്വാലകൾ ആകാശത്തേക്കു ഉയരുന്നതും വീഡിയോയിൽ കാണാം. യുഎൻ കാലാവസ്ഥാ ചർച്ചയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ സ്കോട്ട്ലൻഡിൽ എത്തിയിട്ടുണ്ട്. അപകടത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പൊള്ളലേറ്റവർക്കും എൻറെ അഗാധമായ അനുശോചനം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.