കൊള്ളയ്ക്ക് അറുതിയില്ല ; ഇന്ധന വില ഇന്നും കൂട്ടി

Kerala

പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 16 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 101.64 രൂപയും ഡീസല്‍ ലിറ്ററിന് 95.70 രൂപയുമായി.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ പ്രീമിയം പെട്രോളിന് 6.03 രൂപയാണ് കൂട്ടിയത്. പതിനൊന്ന് ദിവസത്തിനുള്ളില്‍ ആറ് തവണയായി പെട്രോളിന് 1.62 രൂപയും ഡീസലിന് 1.71 രൂപയും കൂട്ടി.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103 രൂപ 53 പൈസയും, ഡീസലിന് ലിറ്ററിന് 96 രൂപ 47 പൈസയുമായി. ക്രൂഡ് വിലയില്‍ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് ഇന്ധന വില ഉയരുകയാണ്.