അബോധാവസ്ഥയില്‍ കണ്ട നാലര വയസ്സുകാരി മരിച്ചു

Kerala

നെടുമങ്ങാട്: കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ട നാലര വയസ്സുകാരി മരിച്ചു. പനവൂര്‍ എസ്.എന്‍ പുരം കുളവിയോട് കുന്നുംപുറത്ത് വീട്ടില്‍ നസീറിന്‍റെയും സുധീനയുടെയും മകള്‍ സഫിയ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന സഫിയയെ ഞായറാഴ്ച രാവിലെ കിടക്കയില്‍ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, ഹാമിദ.