ഹോമിയോ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

പൂഞ്ഞാര്‍: ഈരാറ്റുപേട്ട പാതാന്പുഴയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനായ ഹോമിയോ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം. ജീര്‍ണിച്ച്‌ തുടങ്ങിയിരുന്നു.

ഡോ.സെബാസ്റ്റ്യന്‍റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. സെബാസ്റ്റ്യനെ കുറിച്ച്‌ ഒരാഴ്ചയായി വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് സമീപവാസികള്‍ വീട്ടില്‍ പരിശോധന നടത്തിയത്.

കറന്‍റ് ബില്ലും മറ്റും ദിവസങ്ങളായി ഗേറ്റില്‍ തന്നെ ഇരിക്കുന്നത് കണ്ട ടാപ്പിങ് തൊഴിലാളിക്കാണ് ആദ്യം സംശയം തോന്നിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ തൊഴുത്തില്‍ ആടിനെ ചത്ത് അഴുകിയ നിലയില്‍ കണ്ടെത്തി.

പിന്നീട് ഡോക്ടറെ വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഡോ.സെബാസ്റ്റ്യന്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ക്ലീനിക്കുകളും നടത്തുന്നുണ്ടായിരുന്നു.