നോബൽ സമ്മാന ജേതാവ് മുൻ ആഫ്രിക്കൻ പ്രസിഡന്റ് അന്തരിച്ചു

Africa Headlines International Obituary

ജോഹന്നാസ്ബർഗ്:  ദക്ഷിണാഫ്രിക്കയുടെ അവസാന വെള്ളക്കാരൻ പ്രസിഡന്റായ ഫ്രെഡ്രിക്ക് വില്യം ഡി ക്ലർക്ക് വ്യാഴാഴ്ച 85-ാം വയസ്സിൽ അന്തരിച്ചു. നെൽസൺ മണ്ടേലയുടെ നേതൃത്വത്തിലുള്ള കറുത്തവർഗ്ഗക്കാരുടെ  സർക്കാരിന് സമാധാനപരമായി അധികാരം കൈമാറിയ ക്ലാർക്ക് ക്യാൻസറുമായി പോരാടുകയായിരുന്നു. മാർച്ചിലാണ് അദ്ദേഹത്തിന് ക്യാൻസർ ബാധ സ്ഥിരീകരിച്ചത്. 1993-ൽ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അവസാനിപ്പിക്കുന്നതിൽ ഡി ക്ലർക്ക് ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു.

അദ്ദേഹത്തിൻറെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഡി ക്ലെർക്കിൻറെ ഫൗണ്ടേഷൻ ഒരു വീഡിയോ പുറത്തുവിട്ടു. രാജ്യത്തെ വർണ്ണവിവേചനത്തിന് ഇരയായവരോട് ഡി ക്ലർക്ക് മാപ്പ് പറയുന്നതായി വീഡിയോയിൽ കാണാം. ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗക്കാർക്കുണ്ടായ വേദനയ്ക്കും അപമാനത്തിനും ഞാൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.