റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ വിദേശികളെ ക്ഷണിച്ച് ഉക്രെയ്ന്‍

Europe Headlines International

റഷ്യയുടെ ആക്രമണം കനക്കുന്ന സാഹചര്യത്തില്‍ താല്പര്യമുള്ള വിദേശികളെയും യുദ്ധം ചെയ്യാന്‍ ക്ഷണിച്ച് ഉക്രെയ്ന്‍. ഉക്രെയ്‌ന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താന്‍ അവസരം ഒരുക്കാമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ സെലന്‍സ്‌കി ഒപ്പുവെച്ചു.

രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് ഉക്രെയ്ന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും രാജ്യം നടപ്പാക്കിയത്.

രാജ്യത്തിനായി പോരാടാന്‍ ഏതൊരാള്‍ക്കും ആയുധങ്ങള്‍ നല്‍കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. യുദ്ധത്തിനായി സന്നദ്ധരായ തടവുകാരെയും ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് സെലന്‍സ്‌കി അറിയിച്ചിരുന്നു.