ചാ​ര്‍ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്‌ട്രി​ക് സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു

Kerala

പെ​രു​മ്ബാ​വൂ​ര്‍: ചാ​ര്‍ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​ല​ക്‌ട്രി​ക് സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. വ​ല്ലം റ​യോ​ണ്‍പു​രം റോ​ഡി​ല്‍ പോ​സ്​​റ്റ്​ ഓ​ഫി​സി​നു സ​മീ​പം പ്ലാ​സ്​​റ്റി​ക് ഫ​ര്‍ണി​ച്ച​ര്‍ ഗോ​ഡൗ​ണി​ന്​ മു​ന്നി​ല്‍ ചാ​ര്‍ജ് ചെ​യ്യു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ല്‍ തീ​പ​ട​രു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും പ്ലാ​സ്​​റ്റി​ക് ഫ​ര്‍ണി​ച്ച​റു​ക​ളും ഇ​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്​​നി​ര​ക്ഷ​സേ​ന വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച്‌ തീ​യ​ണ​ച്ച​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. തൊ​ടാ​പ​റ​മ്ബ് സ്വ​ദേ​ശി അ​രു​ണ്‍ കൃ​ഷ്ണ​യു​ടേ​താ​ണ്​ വാ​ഹ​നം.

അ​ഗ്​​നി​ര​ക്ഷ​സേ​ന സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ​ന്‍.​എ​ച്ച്‌. അ​സൈ​നാ​ര്‍, അ​സി. സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍സ് അം​ഗ​ങ്ങ​ളാ​യ ഷു​ഹൈ​ബ് സു​ധീ​ര്‍, ക്രി​സ്​​റ്റി ആ​ന്‍​റ​ണി എ​ന്നി​വ​രാ​ണ് തീ​യ​ണ​ച്ച​ത്.