ന്യൂഡൽഹി: എസ്തോണിയ, കിർഗിസ്ഥാൻ, സ്റ്റേറ്റ് ഓഫ് പലസ്തീൻ, മൗറീഷ്യസ്, മംഗോളിയ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ കൂടി ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
ഭാരത് ബയോടെക്കിൻ്റെ കൊറോണ വാക്സിൻ ആയ കോവാക്സിന് ഓസ്ട്രേലിയൻ സർക്കാർ അംഗീകാരം നൽകി. ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിൻ രാജ്യത്തേക്ക് പ്രവേശിക്കുന്ന 12 വയസും അതിൽ കൂടുതലുമുള്ള എല്ലാ യാത്രക്കാർക്കും അംഗീകൃത വാക്സിൻ ആയി അംഗീകരിക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ ഫാരെൽ എഒ ആണ് ഇക്കാര്യം അറിയിച്ചത്.
പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ലോകത്തെ സഹായിക്കുന്നതിനായി അടുത്ത വർഷം അവസാനത്തോടെ അഞ്ച് ബില്യണിലധികം കൊവിഡ് വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്ന് റോമിൽ നടന്ന ജി 20 ഉച്ചകോടിയിൽ വെച്ച് പ്രധാനമന്ത്രി മോദി അടിവരയിട്ടു പറഞ്ഞു.