ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് വനിത

Breaking News China International Science Technology

ബെയ്ജിംഗ്: ചൈനീസ് വനിതാ ബഹിരാകാശ സഞ്ചാരി വാങ് യാപിംഗ് തിങ്കളാഴ്ച ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിതയായി. ചരിത്രത്തിൻറെ താളുകളിൽ  തൻറെ പേര് രേഖപ്പെടുത്തി. വാങ്, തൻറെ പുരുഷ സഹപ്രവർത്തകനായ ഷായ് സിഗാങ്ങിനൊപ്പം നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിന് പുറത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആറ് മണിക്കൂറിലധികം ചെലവഴിച്ചു.

തിങ്കളാഴ്ച രാവിലെ, രണ്ട് ബഹിരാകാശയാത്രികരും ടിയാൻഹെ എന്ന ബഹിരാകാശ നിലയത്തിൻറെ കോർ മൊഡ്യൂളിൽ നിന്ന് പുറത്തുകടന്ന് 6.5 മണിക്കൂർ ബഹിരാകാശത്ത് നടന്ന് വിജയകരമായി മൊഡ്യൂളിലേക്ക് മടങ്ങിയെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനീസ് ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ബഹിരാകാശ സഞ്ചാരി ബഹിരാകാശ നടത്തം നടത്തുന്നത്.