കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ദേശീയ പാർലമെന്റ് സമുച്ചയത്തിൽ ഞായറാഴ്ച തീപിടിത്തമുണ്ടായി. കേപ്ടൗണിൻറെ ഹൃദയഭാഗത്തുള്ള പാർലമെന്റ് മന്ദിരത്തെ തീജ്വാലകൾ വിഴുങ്ങുകയും പുക അന്തരീക്ഷത്തെ മൂടുകയും ചെയ്തു. ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിൽ ആരംഭിച്ച തീ അതിവേഗം ദേശീയ പാർലമെന്റ് മന്ദിരത്തിലേക്കും പടർന്നതായി പൊതുമരാമത്ത്, അടിസ്ഥാന സൗകര്യ വികസന മന്ത്രി പട്രീഷ്യ ഡി ലില്ലി പറഞ്ഞു.
ദേശീയ അസംബ്ലി ചേംബറിന് തീപിടിച്ചതായി ഡി ലില്ലി പറഞ്ഞു. ജനാധിപത്യത്തിൻറെ ഏറ്റവും ദുഃഖകരമായ ദിവസമാണിത്. നമ്മുടെ ജനാധിപത്യത്തിൻറെ ഭവനമാണ് പാർലമെന്റ് മന്ദിരം.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേപ്ടൗൺ സിറ്റി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വക്താവ് ജെർമെയ്ൻ കരേൽസ് പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. 35 അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
കേപ്ടൗൺ മേയർ കമ്മിറ്റി അംഗം ജെപി സ്മിത്ത് പറഞ്ഞു. മേൽക്കൂരയ്ക്ക് തീപിടിച്ചു, ദേശീയ അസംബ്ലി കെട്ടിടത്തിനും തീപിടിച്ചു ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, തീപിടുത്തത്തിൻറെ കാരണം ഇതുവരെ അറിവായിട്ടില്ല. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും കെട്ടിടത്തിൻറെ ഭിത്തികളിൽ വിള്ളലുണ്ടായതായും സ്മിത്ത് പറഞ്ഞു.