ഹോങ്കോങ്ങിലെ വേൾഡ് ട്രേഡ് സെന്ററിൽ വൻ തീപിടിത്തം

Breaking News China

ഹോങ്കോംഗ്: ഹോങ്കോങ്ങിലെ വേൾഡ് ട്രേഡ് സെന്റർ കെട്ടിടത്തിൽ വൻ തീപിടിത്തം. 150ലധികം പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഇവരെ രക്ഷപ്പെടുത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടത്തിൻറെ താഴത്തെ നിലയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു.

നഗരത്തിലെ പ്രശസ്തമായ കോസ്‌വേ ബേ ജില്ലയിലെ ഗ്ലൗസെസ്റ്റർ റോഡിലുള്ള വേൾഡ് ട്രേഡ് സെന്ററിൽ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 38 നിലകളുള്ള ഈ കെട്ടിടത്തിൽ ഓഫീസുകളും ഒരു ഷോപ്പിംഗ് മാളും ഉണ്ട്. 12 പേരെയെങ്കിലും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിൽ നിർമിച്ച മാളിലും റസ്‌റ്റോറന്റിലും നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കെട്ടിടത്തിൻറെ മുകൾനിലയിൽ നിന്ന് നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പുക ഉയരാതിരിക്കാൻ ചിലർ മൂക്കും വായും തുണികൊണ്ട് മറച്ചു. 39 നിലകളുള്ള വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള ചില പ്രധാന റോഡുകൾ പോലീസ് അടച്ചു. കെട്ടിടത്തിൻറെ 39-ാം നിലയിലുള്ള റസ്റ്റോറന്റിൽ നിന്ന് തീപിടിത്തം ഉണ്ടായപ്പോൾ ഡൈനിംഗ് ഏരിയയിൽ പുക നിറഞ്ഞപ്പോൾ നൂറോളം പേർ പുറത്തേക്ക് പോയതായി പോലീസിനെ ഉദ്ധരിച്ച് ബ്രോഡ്കാസ്റ്റർ ആർടിഎച്ച്കെ റിപ്പോർട്ട് ചെയ്തു.