കടബാധ്യത : പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് കട

Kerala

കടബാധ്യത കാരണം പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. പൊന്നുമണിയെ പുലര്‍ച്ചെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു പൊന്നുമണി എന്നും ഇതില്‍ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.