ചലച്ചിത്ര നിര്‍മാതാവ് നജീബ് നിര്യാതനായി

Obituary

ദുബൈ: മലയാള ചലച്ചിത്ര നിര്‍മാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്ബറമുക്ക് നജീബ് (49) ദുബൈയില്‍ നിര്യാതനായി. ഹൃദയാഘാതമായിരുന്നു. മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച ബാബു-നജീബ് കൂട്ടുകെട്ടില്‍ ഒരാളാണ്. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരന്‍ ഞാനും, പടനായകന്‍, മേലെവാര്യത്തെ മാലാഖ കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു.

വര്‍ഷങ്ങളായി ദുബൈയില്‍ ആയിരുന്നു. പിതാവ്: ഹംസ. മാതാവ്: ജമീല. ഭാര്യ: ഷാനി നജീബ്. മക്കള്‍: സ്നേഹ, നടാഷ. വെള്ളിയാഴ്ച യു.എ.ഇയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.