നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം. നാടകലോകത്തുനിന്നാണ് സിനിമയിലെത്തിയത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ മുരുക്കാന്‍ കട നടത്തിവരികയായിരുന്നു പടന്നയില്‍.
