മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ സംസ്‌കാര ചടങ്ങുകള്‍ മുംബൈയില്‍ നടന്നു

General

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ സംസ്‌കാര ചടങ്ങുകള്‍ മുംബൈയില്‍ നടന്നു.ബാന്ദ്രയിലുള്ള ഈശോ സഭയുടെ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടന്ന അന്ത്യ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ശേഷം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ചയാണ് വിചാരണ തടവുകാരനായിരുന്ന സ്റ്റാന്‍ സ്വാമി ചികിത്സയിലിരിക്കെ മരിച്ചത്.

ബാന്ദ്രയിലെ ഹോളി ഫാമിലിആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് മരിച്ച വിവരം കോടതിയെ അറിയിച്ചത്.