കര്‍ഷകര്‍ നടത്തുന്ന സമരം ജന്തര്‍മന്തറില്‍ ; മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനo

General

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ജന്തര്‍മന്തറില്‍ തുടരുന്നു. ദില്ലി അതിര്‍ത്തികളില്‍ നിന്ന് രാവിലെ പതിനൊന്ന് മണിയോടെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ എത്തും.

സമരം കണക്കിലെടുത്ത് വന്‍ സുരക്ഷ സന്നാഹമാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തീരും വരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

അതേസമയം, സമരം നടത്തുന്നത് കര്‍ഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കിസാന്‍ മോര്‍ച്ച.

എന്നാല്‍ തന്‍്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്ത് എത്തി.