തിരുവല്ല : കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവല്ല പന്നിക്കുഴിയില്‍ യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പന്നിക്കുഴി കോളനിയില്‍ ആര്യ (25)ക്കാണ് ഭര്‍ത്താവ് ലാല്‍ ബാബുവിന്‍റെ അക്രമണത്തില്‍ പരിക്കേറ്റത്.
ആര്യക്ക് നേരേയുള്ള ആക്രമണം തടയുന്നതിനിടെ പിതാവ് പ്രകാശിനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. തലക്ക് വെട്ടേറ്റ ആര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ ശേഷം ഒളിവില്‍ പോയ ഇടുക്കി വട്ടപ്പാറ സ്വദേശിയായ ലാല്‍ ബാബുവിനെതിരെ വ്യാജവാറ്റ് അടക്കം നിരവധി കേസുകളുള്ളതായി തിരുവല്ല പൊലീസ് പറഞ്ഞു. ലാല്‍ ബാബുവും ആര്യയും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ചേര്‍ന്ന് പന്നിക്കുഴി പാലത്തിന് സമീപം തട്ടുകട നടത്തിവരികയായിരുന്നു.