സന : യെമനിലെ തെക്കൻ നഗരമായ ഏഡനിൽ വിമാനത്താവളത്തിന് പുറത്ത് സെക്യൂരിറ്റി ചെക്ക് പോയിൻ്ന് സമീപം ഇന്ന് ഉച്ചയോടെയുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി, ഈ സ്ഥലം സ്ഫോടനങ്ങളുടെ ഇരയാണ്. ഹൂതികൾ ഇവിടെ ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകളും വർഷിച്ചിട്ടുണ്ട്.ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ലക്ഷ്യമായും നഗരം മാറിയിട്ടുണ്ട്.
സൗദി അറേബ്യയുടെ പിന്തുണയുള്ള ഒരു സഖ്യത്തിൻ്റെ ഭാഗമായി യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള ഗവൺമെന്റിൻ്റെ താൽക്കാലിക ഭവനമാണ് ഏഡൻ, ഏഴ് വർഷമായി ഇറാനുമായി യോജിച്ച് നിന്ന് ഹൂതി ഗ്രൂപ്പിനെതിരെ പോരാടുന്നു. എന്നാൽ സർക്കാരും തെക്കൻ വിഘടനവാദ ഗ്രൂപ്പുകളും തമ്മിൽ ഏഡനിൽ തന്നെ വർഷങ്ങളായി പിരിമുറുക്കങ്ങൾ നിലനിനിൽക്കുന്നു.