പാലക്കാട്: എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ കോളനികളില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 24) തുടക്കമാകും. ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അവബോധം നല്‍കുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായ വാളയാറിലെ ചെല്ലന്‍കാവ് ആദിവാസി കോളനിയില്‍ ഇന്ന് (ഒക്ടോബര്‍ 24) രാവിലെ 11 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി.
