യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ ലേബല്‍

Breaking News Europe International

മാഡ്രിഡ് : ഗ്യാസും ആണവോര്‍ജ പദ്ധതികളും ഹരിത നിക്ഷേപങ്ങളായി ലേബല്‍ ചെയ്യാനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കത്തിനെതിരെ എതിര്‍പ്പുമായി സ്‌പെയിനും ഡെന്മാര്‍ക്കും .

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സണും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം അവസാനം ഗ്യാസും ലേബല്‍ ചെയ്യാനുള്ള പദ്ധതി യൂറോപ്യന്‍ കമ്മീഷന്‍ തയ്യാറാക്കിയിരുന്നു. സുസ്ഥിര സാമ്പത്തിക വര്‍ഗീകരണം എന്നറിയപ്പെടുന്ന യൂറോപ്യന്‍ യൂണിയൻറെ കരട് പദ്ധതി ആണിത്.

ന്യൂക്ലിയര്‍ എനര്‍ജി ഹരിത നിക്ഷേപമെന്ന നിലയില്‍ യൂറോപ്പിൻറെ കാലാവസ്ഥാ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സ്വകാര്യ മൂലധനത്തിൻറെ വലിയ നിക്ഷേപമുണ്ടാവുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ഭൂരിപക്ഷത്തോടെ പദ്ധതി അംഗീകരിക്കുകയാണെങ്കില്‍ ഗ്രീന്‍ ലേബല്‍ നിലവില്‍ വരും. ഫ്രാന്‍സ് അടക്കമുള്ള ന്യൂക്ലിയര്‍ ആശ്രിത രാജ്യങ്ങള്‍ പുതിയ പദ്ധതിയെ പിന്തുണക്കുന്നവരാണ്.