യൂറോപ്യന്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യൂറോപ്യന്‍ ഹെല്‍ത്ത് ഏജന്‍സി

Covid Europe Headlines

ബ്രസ്സല്‍സ്: കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ECDC). ഈ ശൈത്യകാലത്ത് യൂറോപ്പിലുടനീളം കോവിഡ് ബാധിച്ച് ഏഴു ലക്ഷം ആളുകള്‍ വരെ മരണപ്പെടാം എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് യൂറോപ്യന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ നിര്‍ദ്ദേശം.

വാക്‌സിനേഷനും, മറ്റു ആരോഗ്യ സംരക്ഷണ നടപടികളും സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയില്ലെങ്കില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ യൂറോപ്യന്‍ മേഖലയില്‍ കോവിഡ് ഡെല്‍റ്റ വകഭേദമുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ഇസിഡിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളിലെയും യൂറോപ്യൻ സാമ്പത്തിക മേഖല (നോർവേ, ലിച്ചെൻസ്റ്റീൻ, ഐസ്ലാൻഡ്) രാജ്യങ്ങളിലെയും കണക്കുകളനുസരിച്ച് നിലവില്‍ ആകെ വാക്‌സിനേഷന്‍ 70 ശമാനത്തില്‍ താഴെയാണ്. ഇത് മേഖലയില്‍ വൈറസിന് കൂടതയലായി പടരാനുള്ള സാഹചര്യമൊരുക്കും, ഇത് തടയാനായി ബൂസ്റ്റര്‍ ഡോസുകള്‍ വ്യാപമാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇസിഡിസി ഡയറക്ടര്‍ ആൻഡ്രിയ അമ്മോൺ പറഞ്ഞു.