റോം: ഇറ്റലിക്കാരനായ ഇ.യു പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോളി (65) അന്തരിച്ചു. രോഗപ്രതിരോധശേഷി സംബന്ധമായ ഗുരുതര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വടക്കന്‍ ഇറ്റലിയിലെ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. അദ്ദേഹത്തിൻറെ വക്താവ് റോബര്‍ട്ടോ കുയിലോ ട്വിറ്ററില്‍ സസ്സോളിയിടെ മരണവാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി.
മഹാനായ ഒരു യൂറോപ്യനും , അഭിമാനിയായ ഇറ്റാലിയാനുമായ സസോളിയുടെ മരണത്തില്‍ താന്‍ അതീവ ദുഃഖിതയാണ്,” യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു
അനുകമ്പയുള്ള ഒരു പത്രപ്രവര്‍ത്തകന്‍, യൂറോപ്യന്‍ പാര്‍ലമെന്റിൻറെ മികച്ച പ്രസിഡന്റ്, ഏറ്റവും പ്രധാനമായി, ഒരു പ്രിയ സുഹൃത്ത് അവിശ്വസനീയം വോണ്‍ഡെര്‍ ലെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂമോണിയ ബാധയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഡേവിസ് സസ്സോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തോളം നീണ്ട ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതത്തിലേക്ക് തിരികെ വന്നത്.