അടുത്ത യൂറോ കപ്പ് അയര്‍ലണ്ടിലും യുകെയിലുമെന്ന് സൂചന

Entertainment Europe Sports

ഡബ്ലിന്‍ : അടുത്ത യൂറോ ചാമ്പ്യന്‍ഷിപ്പിന് വേദിയാകാനൊരുങ്ങുകയാണ് അയര്‍ലണ്ടും യുകെയും. 2028 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനാണ് യുകെയും അയര്‍ലണ്ടും സംയുക്ത ആതിഥേയരാകുന്നത്. മറ്റാരുടെയും പേരുകള്‍ ഇതിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകള്‍ 2028 യൂറോയെ സ്വാഗതം ചെയ്യുന്നതിനായി 2030 ലെ ലോകകപ്പ് പദ്ധതി കഴിഞ്ഞ മാസം ഉപേക്ഷിച്ചിരുന്നു.

ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച സമയ പരിധി അവസാനിക്കുന്നത്. അതിനിടെ പുതിയ ബിഡുകളൊന്നും യുവേഫ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഏപ്രില്‍ ഏഴിന് മാത്രമേയുണ്ടാകൂ.