റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ ഉക്രെയ്നെ പിന്തുണച്ച് യൂറോപ്യന്‍ പാര്‍ലമെൻറ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള. വെള്ളിയാഴ്ച ഫ്‌ലോറന്‍സിലെ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റേറ്റ് ഓഫ് യൂണിയന്‍ 2022 കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു മെറ്റ്സോള ഉക്രൈന് പിന്തുണയറിയിച്ചത്.
”കഴിഞ്ഞ മാസങ്ങളിള്‍ ഉക്രെയ്‌നില്‍ റഷ്യ നടത്തിയ ക്രൂരവും, നിയമവിരുദ്ധവുമായ അധിനിവേശത്തില്‍ , നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുള്‍പ്പെടെ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. റഷ്യന്‍ ക്രൂരതയ്ക്ക് ബലിയാടായ ആളുകള്‍ അതിജീവനത്തിനായി , പ്രതീക്ഷയോടെ നോക്കുന്നത് യൂറോപ്പിലേക്കാണ്.
അതിനാലാണ് ഉക്രൈന്‍ അഭയാര്‍ത്ഥികളെ യൂറോപ്പ് സ്വാഗതം ചെയ്യുന്നത്, ഉക്രൈനില്‍ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കാന്‍ യൂറോപ്പിൻറെ ഇടപെടല്‍ ആവശ്യമാണെന്നും .
അതിനായി റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ തുടരുമെന്നും മെറ്റ്സോള കൂട്ടിച്ചേര്‍ത്തു.
പ്രസംഗത്തിലുടനീളം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ നിശ്ശിതമായി വിമര്‍ശിച്ച മെറ്റ്സോള, ഇന്ധനത്തിനായി റഷ്യയെ ആശ്രയിക്കുന്നത് നിര്‍ത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും സൂചിപ്പിച്ചു.