ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം

Andaman and Nicobar Islands Breaking News

പോർട്ട് ബ്ലെയർ : ജൂലൈ 4-5 തീയതികളിൽ ആൻഡമാൻ കടലിൽ ഉണ്ടായ തുടർച്ചയായ ഭൂചലനങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഞെട്ടിച്ചു. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനം ചൊവ്വാഴ്ച പുലർച്ചെ 5:57 നാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു

ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 215 കിലോമീറ്റർ അകലെയാണ് 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം 5.18 നാണ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശത്ത് ആദ്യത്തെ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ, കൂടുതൽ ഭൂചലനങ്ങൾ ഉണ്ടായി, ഭൂരിഭാഗവും റിക്ടർ സ്കെയിലിൽ 4.5 മാർക്കിലാണ്.

എന്നിരുന്നാലും, ഏറ്റവും ശക്തമായത് ചൊവ്വാഴ്ച രാവിലെ വന്നു. നാഷനൽ സെന്റർ ഫോർ സീസ്മോളജിയിൽ രണ്ട് ദിവസത്തിനിടെ 24 ഭൂചലനങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്.