ഡബ്ലിന്‍ : അയര്‍ലണ്ട്, മാള്‍ട്ട, ഇറ്റലി എന്നിവ ഉള്‍പ്പടെയുള്ള ഇയു രാജ്യങ്ങളിലേയ്ക്ക് അടുത്ത വര്‍ഷം മുതല്‍ നോണ്‍ ഇയൂ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നേരിയ തോതിലുള്ള പ്രവേശന ഫീസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യൂറോപ്യന്‍ യൂണിയന്‍. മറ്റു ചില നിയന്ത്രണങ്ങളുമുണ്ടാകും.
യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം എന്ന പുതിയ യാത്രാ സംവിധാനമാണ് ഇയുവില്‍ നിലവില്‍ വരുന്നത്. ഇടിഐഎഎസ് എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇയൂ രാജ്യങ്ങളില്‍ ആരോഗ്യപരമായ ഭീഷണികള്‍ തടയുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമം.
90 ഡേ റൂള്‍ എന്ന് വിളിക്കുന്ന ഈ വ്യവസ്ഥ പ്രകാരം മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തേയ്ക്ക് മാത്രമേ ഇയു രാജ്യങ്ങളില്‍ തങ്ങാനാകൂ. നിലവില്‍ വിസ ആവശ്യമില്ലാത്ത രാജ്യക്കാര്‍ക്കും അതില്‍ കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമെങ്കില്‍ വിസ ആവശ്യമായി വരുമെന്ന് യൂണിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.