അൻമയ് ക്രീയേഷൻസിൻറെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൻറെ മഴ’. മാഡി മ്യൂസിക് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ‘എൻറെ മഴ’ ക്കുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ ,നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും വേഷമിട്ടിരിക്കുന്നു.
അനിൽകുമാർ ആണ് ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.