നോവാ വാക്സിന് ഇഎംഎയുടെ അനുമതി

Breaking News Covid Europe

ബ്രസല്‍സ് : കോവിഡ് വ്യാപനത്തിനിടെ നോവാവാക്സ് നിര്‍മ്മിച്ച രണ്ട് ഡോസ് വാക്സിനുകള്‍ക്ക് കൂടി യൂറോപ്യന്‍ യൂണിയന്‍ മെഡിസിന്‍സ് ഏജന്‍സി മാര്‍ക്കറ്റിംഗ് അനുമതി നല്‍കി.

ഇയുവിൻറെ അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് നോവാവാക്സ് വാക്സിന്‍. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ വാക്സിന്‍ നല്‍കുന്നതിന് അനുമതി. എന്നാല്‍ ഇതിന് ഇയു കമ്മീഷൻറെ അംഗീകാരം വേണം. കമ്മീഷന്‍ സോപാധിക വിപണനാനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫൈസര്‍ ബയോടെക്, മോഡേണ, ജെ.ജെ, അസ്ട്രാസെനക എന്നീ നാല് വാക്സിനുകള്‍ക്കാണ് ഇയു ഇതിനകം അംഗീകാരം നല്‍കിയിട്ടുള്ളത്.

നോവാവാക്സി

ഫൈസര്‍ ബയോടെക്, മോഡേണ, ജെ.ജെ, അസ്ട്രാസെനക എന്നീ നാല് വാക്സിനുകള്‍ക്കാണ് ഇയു ഇതിനകം അംഗീകാരം നല്‍കിയിട്ടുള്ളത്.

നോവാവാക്സിന്റെ 100 മില്യണ്‍ ഡോസുകളാണ് നിലവില്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 100 മില്യണ്‍ യൂണിറ്റുകള്‍ കൂടി വാങ്ങാനും അവസരമുണ്ട്.

പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള നോവാവാക്സ് വാക്സിന്‍ കാര്യക്ഷമത, സുരക്ഷ, ഗുണനിലവാരം എന്നിവ സംബന്ധിച്ച ഇയു മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇഎംഎയുടെ ഹ്യൂമന്‍ മെഡിസിന്‍ കമ്മിറ്റി വിലയിരുത്തി.

മെക്‌സിക്കോയിലും യുഎസിലും നടത്തിയ ആദ്യത്തെ ട്രയലില്‍, നോവാവാക്‌സ് 90.4% ഫലപ്രദമാണെന്ന് കണ്ടിരുന്നു. യുകെയില്‍ നടത്തിയ രണ്ടാമത്തെ പരീക്ഷണത്തില്‍, വാക്സിന് 89.7% ഫലപ്രാപ്തിയാണ് തെളിഞ്ഞത്.

100 മില്യണ്‍ ഡോസുകളാണ് നിലവില്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 100 മില്യണ്‍ യൂണിറ്റുകള്‍ കൂടി വാങ്ങാനും അവസരമുണ്ട്.