ജപ്പാനിൽ ഭൂകമ്പം സുനാമി മുന്നറിയിപ്പ്

Breaking News International Japan

ടോക്കിയോ : നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, ജപ്പാനിലെ ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ വടക്കുകിഴക്കായി  ഇന്നലെ രാത്രി 8.06 ഓടെയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജപ്പാൻറെ വടക്കുകിഴക്കൻ തീരത്ത് ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെയുടെ അഭിപ്രായത്തിൽ, ഭൂകമ്പത്തിൻറെ തീവ്രത 7.3 ൽ രേഖപ്പെടുത്തിയിട്ടുണ്ട്, ചില പ്രദേശങ്ങളിൽ ജപ്പാനിലെ ഭൂചലന തീവ്രത സ്കെയിലിൽ 6 ൽ കൂടുതലാണ്. ഇതേത്തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ നിർബന്ധിതരായി.

രാത്രി വൈകിയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. അതേസമയം 90ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.4 ആണ് ഭൂചലനത്തിൻറെ തീവ്രത രേഖപ്പെടുത്തിയത്. വടക്കൻ ജപ്പാനിലെ ഫുകുഷിമ തീരത്താണ് ഭൂചലനം ഉണ്ടായത്. സമുദ്രനിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തെത്തുടർന്ന് ഏകദേശം 20 ലക്ഷം വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. നഗരത്തിൽ ഇരുട്ടായിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

ഭൂകമ്പത്തിൽ നാല് പേർ മരിച്ചതായും അവരുടെ മരണകാരണം അന്വേഷിച്ചുവരികയാണെന്നും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വ്യാഴാഴ്ച രാവിലെ പാർലമെന്റ് സമ്മേളനത്തിൽ പറഞ്ഞു. ഭൂചലനത്തിൽ 97 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. സോമാ സിറ്റിയിലെ വീടിൻറെ രണ്ടാം നിലയിൽ നിന്ന് വീണ് ഒരാൾ മരിച്ചതായും 70 വയസ്സുള്ള ഒരാൾ ഹൃദയാഘാതം മൂലം മരിച്ചതായും ക്യോഡോ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.