ജപ്പാനിലെ ഇബാറക്കിയിലെ ഭൂചലനം, റിക്ടർ സ്കെയിലിൽ അളന്നു – 6.2

Headlines International

ടോക്കിയോ : ചൊവ്വാഴ്ച ജപ്പാനിലെ ഇബറാക്കിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തി. ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ജെഎംഎയാണ് ഈ വിവരം നൽകിയത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.46 നാണ് ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായത്. ഭൂകമ്പം മൂലം ഇതുവരെ ജീവഹാനി അല്ലെങ്കിൽ വസ്തുവകകളുടെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഈ വർഷം മേയിൽ, ഇബാറക്കിയിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അന്നത്തെ ഭൂകമ്പത്തിന്റെ വ്യാപ്തി 5.3 ആയിരുന്നു.