സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ

Headlines Kerala Technology

സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. പുതിയ റെയിൽപാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാധ്യമാകുന്നതാണ് പദ്ധതിയെന്ന് ശ്രീധരൻ പറഞ്ഞു. ജനപ്രതിനിധികളുമായും, പൊതുജനങ്ങളുമായും ചർച്ച ചെയ്ത ശേഷം പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇ. ശ്രീധരൻ വ്യക്തമാക്കി.

പൊന്നാനിയിൽ വി. മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. ‘റോഡിലെ തിരക്ക് കുറയാനായി ആദ്യം ഹൃസ്വകാല പദ്ധതിയാണ് വേണ്ടത്. ഏത് പ്രൊജക്റ്റ് വരാനും സമയമെടുക്കും. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അഞ്ച് വർഷം മതിയാവില്ല. 12 വർഷമെങ്കിലും എടുക്കും,’ ശ്രീധരൻ പറഞ്ഞു.

ജനങ്ങളിൽ നിന്നും പദ്ധതി ശേഖരിച്ച ശേഷമാകും ബദൽ കേന്ദ്രത്തിന് സമർപ്പിക്കുക, രണ്ട് തരത്തിലുള്ള വിശദമായ റിപ്പോർട്ടാണ് കേന്ദ്രത്തിന് സമർപ്പിക്കുക. ഇപ്പോൾ റെയിൽ പാതയുടെ വികസനം സാധ്യമാകുന്നതാണ് പദ്ധതികൾ. വേഗം വർധിപ്പിക്കുന്നതുൾപ്പെടെ ഹ്രസ്വകാല പദ്ധതികളും ദീർഘകാല പദ്ധതികളും ഉൾപ്പെടുത്തിയാണ് വിശദമായ റിപ്പോർട്ട്. കുറഞ്ഞ ചെലവിൽ വേഗത്തിൽ നടപ്പാക്കാവുന്ന പദ്ധതികളെന്നും പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ശ്രീധരൻ വിശദീകരിച്ചു.