ലക്ഷങ്ങള്‍കോഴ വാങ്ങി മൊഴി മാറ്റി ; ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Kerala

കായംകുളം: ആര്‍.എസ്.എസിന്​ അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയതിന്​ ഡി.വൈ.വൈ.എഫ്.െഎ നേതാവിനെ സി.പി.എമ്മിെന്‍റ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. ഡി.വൈ.എഫ്.െഎ കറ്റാനം മേഖല സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ്. സുജിത്തിന് എതിരെയാണ് നടപടി.

2013 ല്‍ സുജിത്തിനും സുഹൃത്ത് വിശാഖിനും നേരെയുണ്ടായ വധശ്രമ കേസിലാണ് സുജിത്ത്​ പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റിയത്​. കേസ് ആലപ്പുഴ സെഷന്‍സ് കോടതിയില്‍ വിചാരണയിലാണ്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാകുമെന്ന തരത്തില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയുള്ള ഒന്നാം സാക്ഷിയുടെ കൂറുമാറ്റം പ്രോസിക്യൂഷനും തിരിച്ചടിയായിരുന്നു. ലക്ഷങ്ങളുടെ കോഴ ഇടപാടാണ് മൊഴി മാറ്റത്തിന് കാരണമെന്നാണ് സംസാരം. വിഷയത്തില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കാട്ടി പരാതി ലഭിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു.

31ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവെന്‍റ സാനിധ്യത്തില്‍ കൂടിയ ജില്ല കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണമാണ് ബുധനാഴ്ച വൈകിട്ട് കറ്റാനം ലോക്കല്‍ കമ്മിറ്റി അടിയന്തിരമായി ചേര്‍ന്ന് നടപടി സ്വീകരിച്ചത്. വിഷയം വിവാദമായതോടെ മുഖം കൂടുതല്‍ വികൃതമാക്കാന്‍ അവസരം നല്‍കരുതെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം. അതിനിടെ, അയ്യങ്കാളി ജയന്തി ദിനാചരണ സന്ദേശം നല്‍കാത്തതിന്​ സുജിത്ത്​ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഇതി​െന്‍റപേരില്‍ ഏതാനും ദിവസംമുമ്ബ്​ സംഘടനയില്‍നിന്ന്​ സസ്പെന്‍ഡ്​ ചെയ്തിരുന്നു.

2013 ഏപ്രിലില്‍ സുജിത്തിനെയും സുഹൃത്ത് വിശാഖിനെയും വിഷം പുരട്ടിയ ത്രിശൂലം ഉപയോഗിച്ച്‌ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. 15 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികളായത്. ഇതില്‍ ഒന്നാം പ്രതി സുജിത്ത്, ഏഴാം പ്രതി കണ്ണപ്പന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. ഇവര്‍ മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നുമായിരുന്നു മൊഴി നല്‍കിയത്.

എന്നാല്‍ സി.പി.എം നേതാക്കളുടെ ആര്‍.എസ്.എസുമായുള്ള അവിശുദ്ധ ബന്ധമാണ് മൊഴിമാറ്റത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംസ്ഥാനമാകെ വ്യാപിച്ചിരിക്കുന്ന സി.പി.എമ്മിെന്‍റ കോഴ സംസ്കാരമാണ് കറ്റാനത്തും ആവര്‍ത്തിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ആരോപിച്ചു. മൊഴി മാറ്റത്തില്‍ കോഴ വാങ്ങിയ നേതാക്കളുടെ പൊയ്മുഖം താമസിയാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.