പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മൂന്നാഴ്ചയായി വലിയ കുതിച്ചുചാട്ടമാണ് കേരളത്തിലുണ്ടാവുന്നത്. പതിനായിരത്തിലധികം പേര്‍ക്കു വീതം ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളവും കര്‍ണാടകയും പുതിയ റെക്കോര്‍ഡില്‍. അതേസമയം, രാജ്യത്തെ മൊത്തം പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും എമ്പതിനായിരത്തിനുള്ളിൽ തുടര്‍ന്നു.
