ന്യൂയോർക്ക്: കൊറോണ (കോവിഡ് -19) ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് പകരം ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മാസം താമസിച്ച ഒരു ഇന്ത്യക്കാരനെ അനധികൃത പ്രവേശനത്തിന് യുഎസ് കോടതി വെറുതെവിട്ടു. 2004-ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സിന്റെ ‘ദ ടെർമിനൽ’ എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സംഭവം.
കുക്ക് കൗണ്ടി ജഡ്ജി അഡ്രിൻ ഡേവിസ് ചൊവ്വാഴ്ച ആദിത്യ സിങ്ങിനെ (37) കുറ്റവിമുക്തനാക്കിയതായി ചിക്കാഗോ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇലക്ട്രോണിക് നിരീക്ഷണത്തിൽ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാകേണ്ടി വരും. ജനുവരി 16 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആദിത്യ കോവിഡ്-19 പാൻഡെമിക്കിനെ ഭയന്നിരുന്നുവെന്നും അതിനാലാണ് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് പകരം എയർപോർട്ട് ടെർമിനലുകളിലൊന്നിൽ തങ്ങിയതെന്നും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥരോട് പറഞ്ഞു.