മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

Covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടി പി ആര്‍ 19 % എത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. നാളത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. നാളത്തെ മറ്റ് നിയന്ത്രണങ്ങളും യോഗത്തില്‍ തീരുമാനിക്കും.

ടി പി ആറിന് പകരം ഐ പി ആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുത്തും. രോഗബാധിതരുടെ എണ്ണം ദിവസം 32000 ലേക്ക് എത്തിയ സാഹചര്യമാണുള്ളത്. ഇത് 40000ത്തിന് മുകളില്‍ പോയേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആശുത്രി ഐ സി യു അടക്കം വേണ്ടിവരുന്ന രോഗികളുടെ എണ്ണം കുറഞ്ഞ് നില്‍ക്കുന്നത് ആശ്വാസം നല്‍കുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനെക്കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.