രാജ്യത്തെ മൊത്തം രോഗികളില്‍ അഞ്ചിലൊന്നും കേരളത്തില്‍

Kerala

രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് കരകയറുമ്ബോഴും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയ്ക്ക് വകവയ്ക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നും നിലവില്‍ കേരളത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.1 ആണെങ്കില്‍ കേരളത്തില്‍ ഇത് പത്തിനു മുകളിലാണ്. രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിലാണ്. വീടുകളില്‍ നിന്നാണ് വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. റൂം ക്വാറന്റീന്‍ പാലിക്കുന്നതിലെ വീഴ്ചയും കൊവിഡ് രോഗികളെ വീടുകളില്‍ നിന്നും മാറ്റാത്തതുമാണ് ഇതിന് പ്രധാനകാരണമാവുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്.