കൊവിഡ് കടബാദ്ധ്യത : തിരുവനന്തപുരത്ത് തച്ചോട്ടുകാവ് സ്വദേശി വ്യാപാരി ആത്മഹത്യ ചെയ്തു

Kerala

കൊവിഡ് കടബാദ്ധ്യതയില്‍ സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. തിരുവനന്തപുരത്ത് തച്ചോട്ടുകാവ് സ്വദേശി വ്യാപാരിയായ വിജയകുമാറാണ് ആത്മഹത്യ ചെയ്‌തത്. 15 ലക്ഷം രൂപയുടെ കടബാദ്ധ്യത തനിക്കുണ്ടായിരുന്നുവെന്നാണ് വിജയകുമാര്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. വീടിന്‍റെ സണ്‍ഷെയ്‌ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. കൊവിഡിനെ തുറന്ന് കട തുറക്കാന്‍ കഴിയാതിരുന്നതാണ് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. കട തുറക്കാനാകാതിരുന്നതോടെ വീടു വയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.