രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 41,157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Covid

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 41,157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിനു താഴെയാകുന്നത് ഇത് തുടര്‍ച്ചായിയ 27ാം ദിവസമാണ്.

രാജ്യത്തെ സജീ രോഗികളുടെ എണ്ണം 4,22,660 ആയിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.08 ശതമാനമാണ്.

ദേശീയ തലത്തിലെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആകെ രോഗബാധിതരുടെ 1.36 ശതമാനമാണ് സജീവ രോഗികള്‍.

രാജ്യത്ത് ഇതുവരെ 4,13,609 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 518 പേര്‍ കഴിഞ്ഞ ദിവസവും മരിച്ചു.

ഇന്ത്യ 42,004 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,02,69,796 ആയി.