രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,352 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Covid

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,352 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,29,03,289 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ 366 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 4,39,895 ആയി.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 3.99 ലക്ഷം പേരാണ് ചികില്‍ തേടുന്നത്. ആകെ രോബാധിതരുടെ 1.22 ശതമാനമാണ് സജീവ രോഗികള്‍.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി. 34,791 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,20,63,616.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.66 ശതമാനമായി. തുടര്‍ച്ചയായ എഴുപതാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിനു താഴെ വരുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.77 ശതമാനം.

രാജ്യമാസകലം നടത്തിയ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പില്‍ 67.09 കോടി ഡോസ് വിതരണം ചെയ്തു.