തിരുവന്തപുരം : കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. 1,197 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടരമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാകുന്നത്.
16,932 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 7.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5395 പേര്‍ നിലിവില്‍ ചികിത്സയിലാണ്. അഞ്ച് ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിന് മുകളില്‍ തുടരുകയാണ്. തിങ്കളാഴ്ച 8.54 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, രാജ്യത്ത് പുതിയ 2,338 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച 185 കേസുകളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആകെ കേസുകളുടെ എണ്ണം 4,31,58,087 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,630 ആയി.
98.74 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.