രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 39,070 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Covid

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 39,070 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 43,910 പേര്‍ രോഗമുക്തരായി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കില്‍ സജീവ രോഗികള്‍ 4,06,822 പേരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 3,19,34,455 പേരായി. 3,10,99,771 പേര്‍ രോഗമുക്തരായി.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനം.

രാജ്യത്ത് ഇന്നലെ മാത്രം 491 പേര്‍ മരിച്ചു. ആകെ മരണം 4,27,862.

ഇതുവരെ രാജ്യത്ത് 48 കോടി പരിശോധനകളാണ് നടന്നത്.

ഇന്നലെവരെ 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

50,68,10,492 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 55,91,657.