രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 25467 കൊവിഡ് കേസുകളും 354 മരണങ്ങളും

Covid

ന്യൂഡല്‍ഹി: ഇന്ത്യ 25,467 പുതിയ കൊറോണ വൈറസ് അണുബാധകള്‍ രേഖപ്പെടുത്തി. മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,24,74,773 ആയി ഉയര്‍ന്നു, അതേസമയം സജീവ കേസുകള്‍ 3,19,551 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 354 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 435110 ആയി. 39486 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 31720112 ആയി.

24 മണിക്കൂറിനിടെ 6385298 വക്‌സിന്‍ ഡോസുകള്‍ നല്‍കി. ഇതോടെ രാജ്യത്ത് ഇതുവരെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 588997805 ആയി.