രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38353 കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം

Covid

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38353 കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 28,204 നെക്കാള്‍ 36 ശതമാനം കൂടുതലാണ്.രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 386351 ആയി.

കഴിഞ്ഞ 140 ദിവസത്തിനിടെ താഴ്ന്ന നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യം 497 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, മൊത്തം മരണസംഖ്യ 4,29,179 ആയി.