ഡാളസ്: ഡാളസ് കൗണ്ടിയില്‍ കോവിഡ് വാക്‌സിന്‍ ഇതുവരെ രണ്ടു ഡോസും ലഭിച്ചവരില്‍ 500ലധികം പേര്‍ക്ക് വീണ്ടും കോവിഡ് സ്വീകരിച്ചതായും 8 പേര്‍ മരിച്ചതായും ഡാളസ് കൗണ്ട് ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു.
വാക്‌സിനേറ്റ് ചെയ്തവരില്‍ വീണ്ടും കോവിഡ് രോഗം ഉണ്ടാകുന്നുണ്ടെങ്കിലും വാക്‌സിന്‍ ഫലപ്രദമാണെന്ന് ഡാളസ് കൗണ്ടി മെഡിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.ബെത്ത് കസന്‍ ഓഫ് പൈപ്പര്‍ പറഞ്ഞു. ഇപ്പോള്‍ നല്‍കുന്ന വാക്‌സിന്‍ നൂറു ശതമാനവും ഫലപ്രദമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.
