യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് മരണനൃത്തം തുടരുന്നു

Breaking News Covid Europe

ന്യൂയോര്‍ക്ക് : ജര്‍മ്മനിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആളുകളുടെ ജീവനെടുത്ത് കോവിഡ് മരണനൃത്തം തുടരുന്നു. യൂറോപ്പില്‍ ഇനിയും അഞ്ച് ലക്ഷം പേരുടെ ജീവനുകള്‍ കൂടി നഷ്ടപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

യൂറോപ്പില്‍ കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളില്‍ 55% വര്‍ദ്ധനവാണുണ്ടായതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷനുകള്‍ക്കിടയിലും യൂറോപ്പില്‍ സംഭവിക്കുന്നത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ ഡോ. റയാന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിലാകെ 78 മില്യണ്‍ കോവിഡ് കേസുകളാണുള്ളത്. അപര്യാപ്തമായ വാക്സിനേഷന്‍ നടപടികളും പൊതുജനാരോഗ്യ-സാമൂഹിക സുരക്ഷാ നടപടികളില്‍ നല്‍കുന്ന ഇളവുകളുമാണ് ഇതിന് കാരണമെന്ന് ഡോ. ക്ലൂഗെ കുറ്റപ്പെടുത്തി.

6,310 പോസിറ്റീവ് രോഗികളുമായി ക്രൊയേഷ്യയും ചരിത്രം കുറിച്ചു. വാക്സിനേഷനില്‍ പിന്നോക്കം നില്‍ക്കുന്ന റഷ്യയാണ് കോവിഡ് ബാധയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ 8,100 -ലധികം പേരുടെ മരണമാണ് റഷ്യയിലുണ്ടായത്. ഉക്രെയ്നില്‍ 3,800 പേരും റൊമാനിയയില്‍ 3,100 പേരും മരിച്ചു.

ബ്രിട്ടന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മരണസംഖ്യയും ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കുമാണ് ഇറ്റലിയിലേത്.