ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഒമാൻ സർക്കാർ അംഗീകാരം നൽകി

Breaking News Covid Oman

Muscat : ഒമാനിലെ  പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഇനി മുതൽ കൊവാക്സിന്റെ (COVAXIN) രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇന്ത്യ യാത്രക്കാർക്ക് ഒമാനിൽ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല. ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഒമാൻ സർക്കാർ അംഗീകാരം നൽകി കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

അതിനാൽ ഇനി മുതൽ കൊവാക്സിൻ സ്വീകരിച്ച് യാത്രക്കാർക്ക് ഒമാനിലെത്തി 14 ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ട ആവശ്യമില്ലയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള എല്ലാ കോവിഡ് പരിശോധനകളും തുടരുന്നതാണ്.

ഈ തീരുമാനം കൊവാക്സിൻ സ്വീകരിച്ച ഒമാനിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായകരമാകും. കൊവാക്സിൻ കൂടാതെ കൊവിഷീൽഡും, സുപ്ടിണിക് വി, മോഡേണയും ഒമാൻ അംഗീകരിച്ച വാക്സിനുകളാണ്.