കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക പുറത്ത് വിട്ടു

Politics

ഡല്‍ഹി: വിവാദങ്ങള്‍ ഒന്നും കൂടി കനക്കുന്നതിനുള്ള സാധ്യതയുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക പുറത്ത് വിട്ടു. ഹൈക്കാമന്‍ഡ് അംഗീകാരം നല്‍കി പട്ടിക അവസാന നിമിഷത്തിലും പൊളിച്ചെഴുത്ത് നടത്തിയാണ് പുറത്ത് വിട്ടത്.

നേരത്തെ പൊളിച്ചെഴുത്തിന് സാധ്യയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ അധ്യക്ഷന്മാരുടെ നിര്‍ണായമാണ് അവസാന നിമിഷത്തില്‍ മാറ്റിയത്.

തിരുവനന്തപുരം – പാലോട് രവി
കൊല്ലം – രാജേന്ദ്ര പ്രസാദ് പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ – ബാബു പ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്
ഇടുക്കി- സി.പി മാത്യു
എറണാകുളം- മുഹമ്മദ് ഷിയാസ്,
തൃശ്ശൂര്‍- ജോസ് വള്ളൂര്‍
പാലക്കാട് -എ.തങ്കപ്പന്‍
മലപ്പുറം- വി.എസ് ജോയ് കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍ വയനാട്- എന്‍.ഡി അപ്പച്ചന്‍
കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍ഗോഡ് – പി.കെ ഫൈസല്‍