കാനഡ : കാലാവസ്ഥാ വ്യതിയാനത്തിൻറെ അപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുമ്പോള്‍ ലോകത്ത് ആദ്യമായി കാലാവസ്ഥാ വ്യതിയാനം ഒരു രോഗകാരണമായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശ്വാസതടസ്സം നേരിടുന്ന 70 വയസ്സ് പ്രായമുള്ള ഒരു കനേഡിയന്‍ സ്ത്രീയിലാണ് കാലാവസ്ഥാവ്യതിയാനം ഒരു രോഗകാരണായി സ്ഥിരീകരിച്ചത്.ചൂടും മോശമായ വായുവുമാണ് ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോവിഡ് മഹാമാരിക്കിടെ എക്കാലത്തെയും മോശം ഉഷ്ണതരംഗമാണ് ഈ വര്‍ഷം ജൂണില്‍ കാനഡയില്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് കാട്ടുതീ പടര്‍ന്നതോടെ പുക നിറഞ്ഞ ആകാശം കാലാവസ്ഥ കൂടുതല്‍ വഷളാക്കുകയായിരുന്നു. കാട്ടുതീയില്‍ സാധാരണയെക്കാൾ 43 മടങ്ങ് കൂടുതല്‍ വായു മലിനീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.